SDPI

വഖഫ് വിഷയം: സുരേഷ് ഗോപിക്കെതിരെ എസ്ഡിപിഐ രംഗത്ത്; പ്രസ്താവന കാളകൂട വിഷമെന്ന് വിമർശനം
നിവ ലേഖകൻ
വഖഫ് വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ രംഗത്തെത്തി. പ്രസ്താവന കാളകൂട വിഷം പോലെയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വി അബ്ദുൾ ഹമീദ് വിമർശിച്ചു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ചു.

പിണറായി വിജയൻ സംഘപരിവാരത്തിന്റെ വക്താവായി മാറിയെന്ന് എസ്ഡിപിഐ
നിവ ലേഖകൻ
മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാരത്തിന്റെ വക്താവായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു. മലപ്പുറത്തെ അപകീർത്തിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവന സംഘപരിവാരത്തിന്റെ വംശീയ താൽപ്പര്യങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ്സുമായി ഐക്യപ്പെട്ട് തുടർഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.