School Violence

പെരിന്തൽമണ്ണ സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; മൂന്നുപേർക്ക് കുത്തേറ്റു
പെരിന്തൽമണ്ണയിലെ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം
തൃപ്പൂണിത്തുറ ചിന്മയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. മൂക്കിന്റെ പാലം തകരുകയും പല്ലുകൾ ഇളകുകയും ചെയ്ത പരിക്കുകളോടെ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

കുന്നംകുളത്ത് നാലാം ക്ലാസുകാരന് ക്രൂരമർദ്ദനം; വൈദികനായ അധ്യാപകനെതിരെ കേസ്
കുന്നംകുളം ഹോളി ക്രോസ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. വൈസ് പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂരിനെതിരെ പോലീസ് കേസെടുത്തു. ഫുട്ബോൾ കളിക്കിടെ ചരൽ തെറിപ്പിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.

കാസർഗോഡ് സ്കൂളിൽ ഒമ്പതാം ക്ലാസുകാരന് മർദ്ദനം; സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി
കാസർഗോഡ് ബളാംതോട് ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു. ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു; നാല് പ്രതികൾ കസ്റ്റഡിയിൽ
തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് അഫ്സലിനാണ് പരിക്കേറ്റത്. നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പട്നയിൽ ഹോംവർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചു; കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക്
പട്നയിലെ സ്വകാര്യ സ്കൂളിൽ ഹോംവർക്ക് ചെയ്യാതെ വന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചു. കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ അധ്യാപകനും സ്കൂൾ മാനേജ്മെന്റിനുമെതിരേ പൊലീസ് കേസെടുത്തു.

കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം
കോഴിക്കോട് കൊടുവള്ളിയിലെ പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനമേറ്റു. നാല് പ്ലസ് ടൂ വിദ്യാർത്ഥികളാണ് മർദ്ദനം നടത്തിയതെന്ന് പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൊല്ലം തഴവയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം തഴവയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സഹപാഠികളിൽ നിന്നും പുറത്തുനിന്നെത്തിയവരിൽ നിന്നും ക്രൂരമർദ്ദനമേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

മലപ്പുറം വളാഞ്ചേരിയില് പ്ലസ് വണ് വിദ്യാര്ഥിക്ക് ക്രൂരമര്ദനം; പത്തുപേര്ക്കെതിരേ കേസ്
മലപ്പുറം വളാഞ്ചേരി ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ഥിക്ക് മര്ദനമേറ്റു. കഴുത്തിനും വാരിയെല്ലിനും പരിക്കേറ്റ വിദ്യാര്ഥി ചികിത്സയില്. പ്ലസ് ടു വിദ്യാര്ഥികളായ പത്തുപേര്ക്കെതിരേ പൊലീസ് കേസെടുത്തു.

ഫുട്ബോൾ മത്സരത്തിന് ശേഷം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്
കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിന് ശേഷം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

ചെറുതുരുത്തി സ്കൂളില് വീണ്ടും വിദ്യാര്ത്ഥിക്ക് ക്രൂരമര്ദനം; 35 സീനിയര് വിദ്യാര്ത്ഥികള്ക്കെതിരെ പരാതി
ചെറുതുരുത്തി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിക്ക് സീനിയര് വിദ്യാര്ത്ഥികളില് നിന്ന് ക്രൂരമര്ദനമേറ്റു. 35 ഓളം വിദ്യാര്ത്ഥികള് ചേര്ന്ന് നടത്തിയ ആക്രമണത്തില് കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഇത് പ്രദേശത്തെ രണ്ടാമത്തെ സമാന സംഭവമാണ്.