School Suicide

പാലക്കാട് കണ്ണാടി സ്കൂളിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: സസ്പെൻഡ് ചെയ്ത പ്രധാനാധ്യാപികയെ തിരിച്ചെടുത്തു, പ്രതിഷേധം ശക്തം
പാലക്കാട് കണ്ണാടി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പ്രധാനാധ്യാപിക ലിസിയെ തിരിച്ചെടുത്ത സംഭവം വിവാദമാകുന്നു. ഡിഡിഇ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് തന്നെ അധ്യാപികയെ തിരിച്ചെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ ഡിഇഒയും സ്കൂൾ മാനേജ്മെൻ്റും തമ്മിലുള്ള ഒത്തുകളിയാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അധ്യാപികയെ രക്ഷിക്കാൻ ചില ഇടപെടലുകൾ നടക്കുന്നതായി വിദ്യാർത്ഥികൾ പറയുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

തിരുവാണിയൂർ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നടപടി ഉണ്ടാകും.