ഡൽഹിയിലെ നൂറിലധികം സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് പോലീസ് കണ്ടെത്തി. കുറ്റം സമ്മതിച്ച വിദ്യാർത്ഥി മുൻപും സമാനമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.