school fees

student suicide

സ്കൂൾ ഫീസ് അടയ്ക്കാത്തതിന് ശകാരം; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Anjana

സൂറത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ഫീസ് അടയ്ക്കാത്തതിനെച്ചൊല്ലി അധ്യാപികയുടെ ശകാരത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. റിക്ഷാ തൊഴിലാളിയായ രാജു ഖാടിക്കിന്റെ മകൾ ഭാവനയാണ് മരിച്ചത്. ആദർശ് പബ്ലിക് സ്കൂളിലെ അധ്യാപിക ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടിയെ പരസ്യമായി അപമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.