School Accident

സ്കൂൾ ബസ് അപകടത്തിൽ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ ഏഴുവയസ്സുകാരിയായ കൃഷ്ണേന്ദു മരിച്ചു. വീട്ടിലിറക്കിയ ശേഷം ബസ് മുന്നോട്ടെടുക്കുമ്പോൾ കുട്ടി ബസിനടിയിൽപ്പെടുകയായിരുന്നു. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണേന്ദു.

പാലക്കാട് മണ്ണാർക്കാട് ലോറി അപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്
പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാർഥികൾ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. കരിമ്പ ഹൈസ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

കൊല്ലം കുന്നത്തൂരിൽ സ്കൂൾ കിണറ്റിൽ വീണ വിദ്യാർത്ഥിക്ക് പരുക്ക്
കൊല്ലം കുന്നത്തൂരിലെ തുരുത്തിക്കര എംടിയുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു. സ്കൂൾ ജീവനക്കാരൻ കുട്ടിയെ രക്ഷപ്പെടുത്തി. തലയ്ക്കും നടുവിനും പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ആലത്തൂരിൽ സ്കൂൾ ബസ് അപകടം: 40 ഓളം കുട്ടികൾക്ക് നിസാര പരുക്ക്
പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. എഎസ്എംഎം ഹയര്സെക്കണ്ടറി സ്കൂളിന്റെ ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞു. അപകടസമയത്ത് ബസിൽ 40 ഓളം കുട്ടികളും 20ൽ താഴെ ...