SBI

കൊല്ലം പ്രസ് ക്ലബ്ബിന്റെ സ്കൂൾ കിറ്റ് വിതരണം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്ബ് സ്കൂൾ കിറ്റ് വിതരണം ചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ ആയിരുന്നു വിതരണോദ്ഘാടനം നിർവഹിച്ചത്. എൽ കെ ജി മുതൽ പ്ലസ് 2 വരെയുള്ള നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

കന്നഡ സംസാരിക്കാത്ത ബാങ്ക് മാനേജർക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഇടപെടൽ
കന്നഡ സംസാരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് മാനേജർക്ക് സ്ഥലം മാറ്റം. വനിതാ മാനേജർ സൂര്യയെ എസ്ബിഐ സ്ഥലം മാറ്റി. പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കന്നഡ സംസാരിക്കാത്തതിന് എസ്ബിഐ മാനേജരുമായി തർക്കം; പ്രതിഷേധവുമായി കെആർവി
ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്ക് മാനേജരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കന്നഡ സംസാരിക്കാത്ത മാനേജരുടെ നിലപാടിനെ ചോദ്യം ചെയ്താണ് തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്ബിഐ ക്ലർക്ക് പരീക്ഷാഫലം ഉടൻ; sbi.co.in-ൽ പരിശോധിക്കാം
എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. 8,773 ഒഴിവുകളിലേക്കാണ് നിയമനം. sbi.co.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

എസ്ബിഐയിൽ 1,194 ഒഴിവുകൾ; വിരമിച്ചവർക്ക് അവസരം
എസ്ബിഐയിൽ കറന്റ് ഓഡിറ്റർ തസ്തികകളിലേക്ക് 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്ക് അപേക്ഷിക്കാം. 2025 മാർച്ച് 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

എസ്ബിഐ ക്ലറിക്കൽ പരീക്ഷ: തീയതികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡും
എസ്ബിഐ ക്ലറിക്കൽ തസ്തികകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 1 വരെ നടക്കും. 14,191 ഒഴിവുകളിലേക്കാണ് പരീക്ഷ. ഫെബ്രുവരി 10ന് അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കും.

എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ; അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ്
സൈബറാബാദ് പൊലീസ് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പാണ് കേസ്. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ സനത്നഗർ ശാഖയിലാണ് തട്ടിപ്പ് നടന്നത്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: എസ്ബിഐ ജീവനക്കാരുടെ ജാഗ്രത മൂലം 51 ലക്ഷം രൂപയുടെ തട്ടിപ്പ് തടഞ്ഞു
കോട്ടയം എസ്ബിഐയുടെ വൈക്കം ശാഖയിൽ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നോർത്ത് ഇന്ത്യൻ സംഘത്തിന്റെ നീക്കം വിഫലമായി. എസ്ബിഐ ജീവനക്കാരുടെ ജാഗ്രതയും ബുദ്ധിപരമായ ഇടപെടലും മൂലമാണ് തട്ടിപ്പ് തടയാൻ കഴിഞ്ഞത്. ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെയായിരുന്നു തട്ടിപ്പ് സംഘം പണം തട്ടാൻ ശ്രമിച്ചത്.