SAT Hospital
പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ചയിൽ ന്യായീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചു.
എസ്എടി ആശുപത്രി വൈദ്യുതി തകരാർ: ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ നടപടി
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി നിലച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് വീഴ്ച ഉണ്ടായിട്ടും നടപടിയെടുത്തില്ല. മൂന്നു മണിക്കൂറിലേറെ ആശുപത്രി ഇരുട്ടിലായി, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ; വൈദ്യുതി തടസ്സത്തിന് കാരണം വ്യക്തമായി
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തി. VCB യിലെ തകരാറും താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും പ്രശ്നങ്ങൾക്ക് കാരണമായി. ഇന്നലെ വൈകീട്ട് മുതൽ മൂന്ന് മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടിരുന്നു.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മൂന്ന് മണിക്കൂർ നേരം ആശുപത്രി ഇരുട്ടിലായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം എസ്എടി ആശുപത്രിയില് മൂന്ന് മണിക്കൂര് വൈദ്യുതി മുടങ്ങി; രോഗികള് സുരക്ഷിതര്
തിരുവനന്തപുരം എസ്എടി ആശുപത്രിയില് മൂന്ന് മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. ഡോക്ടര്മാര് മൊബൈല് ടോര്ച്ച് വെളിച്ചത്തില് രോഗികളെ പരിശോധിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചതോടെ രോഗികള് സുരക്ഷിതരാണെന്ന് അധികൃതര് അറിയിച്ചു.
തിരുവനന്തപുരം എസ്എടി ആശുപത്രിയില് വൈദ്യുതി മുടങ്ങി; രോഗികളെ മൊബൈല് ടോര്ച്ച് വെളിച്ചത്തില് പരിശോധിക്കുന്നു
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില് വൈദ്യുതി മുടങ്ങി രണ്ട് മണിക്കൂറായി. ജനറേറ്റര് തകരാറിലായതാണ് കാരണമെന്ന് അധികൃതര് പറയുന്നു. രോഗികളുടെ കൂട്ടിരിപ്പുകാര് രോഷാകുലരായി, പൊലീസും സ്ഥലത്തെത്തി.