ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞു. പ്രതിയുടെ മാനസിക നിലയിൽ പ്രശ്നമില്ലെന്ന സർക്കാർ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സംഭവത്തിന് നൂറിലധികം ദൃക്സാക്ഷികളുണ്ടെന്ന് വന്ദനയുടെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.