Samadhi

ഗോപൻ സ്വാമി സമാധി വിവാദം: ഹൈക്കോടതി ഉത്തരവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിന്ദു ഐക്യവേദി പിന്തുണ പ്രഖ്യാപിച്ചു. സമാധി പൊളിച്ച് ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്നും രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമെന്നും സംഘടന വ്യക്തമാക്കി. ഹിന്ദു സംഘടനകളെ വിവാദത്തിൽ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര ഗോപൻ: മരണമല്ല, സമാധിയെന്ന് മകൻ; കല്ലറ തുറക്കുന്നതിൽ ഹിന്ദു ഐക്യവേദി തീരുമാനിക്കും
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. മരണ സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും അച്ഛന്റേത് മരണമല്ല സമാധിയാണെന്നും മകൻ സനന്ദൻ. കല്ലറ തുറക്കുന്ന കാര്യത്തിൽ ഹിന്ദു ഐക്യവേദി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിൻകര സമാധി വിവാദം: കല്ലറ തുറക്കാൻ പൊലീസ്; കുടുംബം എതിർപ്പുമായി രംഗത്ത്
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി തുറന്ന് പരിശോധിക്കാൻ പോലീസെത്തിയെങ്കിലും കുടുംബം എതിർപ്പുമായി രംഗത്തെത്തി. ഭർത്താവ് മരിച്ചുവെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഭാര്യ സുലോചന പറഞ്ഞു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ ഭീഷണി മുഴക്കി.

നെയ്യാറ്റിൻകര സമാധി: ദുരൂഹത; സമഗ്ര അന്വേഷണത്തിന് പൊലീസ്
നെയ്യാറ്റിൻകരയിലെ സമാധി സംഭവത്തിൽ ദുരൂഹതയേറുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരസ്പരവിരുദ്ധമായ മൊഴികൾ പോലീസിനെ കുഴയ്ക്കുന്നു. കല്ലറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യത്തിൽ തഹസിൽദാറുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു.

ബാലരാമപുരം സമാധി ദുരൂഹത: മകനെതിരെ അന്വേഷണം
ബാലരാമപുരത്ത് അച്ഛനെ മകൻ സ്ലാബിട്ട് മൂടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് റിപ്പോർട്ട്. ജീവിത സമാധിയാണെന്നാണ് മകന്റെ വാദം. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പോലീസും സംശയിക്കുന്നു.