Salman Khan

സൽമാൻ ഖാൻ കോഴിക്കോട്ടേക്ക്; ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യും: മന്ത്രി വി.അബ്ദുറഹിമാൻ
അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. അർജന്റീന ഫുട്ബോൾ ടീമിൻ്റെ കേരളത്തിലേക്കുള്ള വരവിനായി ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അർജന്റീന ടീമില്ലാതെ ലിയോണൽ മെസ്സി മാത്രം കേരളത്തിലേക്ക് വരാൻ തയ്യാറാണെന്നും എന്നാൽ അത് തൽക്കാലം വേണ്ടെന്ന് വെച്ചെന്നും മന്ത്രി വെളിപ്പെടുത്തി.

ബലൂചിസ്ഥാൻ പരാമർശത്തിൽ സൽമാൻ ഖാനെതിരെ വിമർശനം; സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ
സൗദി അറേബ്യയിലെ ജോയ് ഫോറം 2025-ൽ സൽമാൻ ഖാൻ നടത്തിയ ബലൂചിസ്ഥാൻ പരാമർശം വിവാദമായി. പാക് സർക്കാരിനെതിരെ സായുധ കലാപം നടക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. സൽമാൻ ഖാന്റെ പ്രസ്താവന മനഃപൂർവമാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നു.

സൽമാൻ ഖാൻ ചിത്രം ‘ഏക് ഥാ ടൈഗർ’ വീണ്ടും റിലീസിനൊരുങ്ങുന്നു
സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ 'ഏക് ഥാ ടൈഗർ' വീണ്ടും റിലീസിനൊരുങ്ങുന്നു. 2012-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു. കബീർ ഖാൻ സംവിധാനം ചെയ്ത ഈ സിനിമയിൽ രൺവീർ ഷോറി, റോഷൻ സേത്ത് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

സൽമാൻ ഖാന്റെ ‘ഏക് ദ ടൈഗർ’ അമേരിക്കയിലെ സ്പൈ മ്യൂസിയത്തിൽ!
സൽമാൻ ഖാൻ അഭിനയിച്ച 'ഏക് ദ ടൈഗർ' എന്ന സിനിമയ്ക്ക് അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ ഇന്റർനാഷണൽ സ്പൈ മ്യൂസിയത്തിൽ പ്രദർശനത്തിന് അവസരം ലഭിച്ചു. ലോകപ്രശസ്തമായ ജെയിംസ് ബോണ്ട്, മിഷൻ ഇംപോസിബിൾ തുടങ്ങിയ സിനിമകൾക്കൊപ്പമാണ് ഈ ചിത്രവും പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഈ അംഗീകാരം ഏറെ ശ്രദ്ധേയമാണ്.

സൽമാൻ ഖാൻ ഗുണ്ടയാണെന്ന് ധബാങ് സംവിധായകൻ അഭിനവ് കശ്യപ്
ധബാങ് സിനിമയുടെ സംവിധായകൻ അഭിനവ് കശ്യപ്, സൽമാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സൽമാൻ ഖാൻ ഒരു ഗുണ്ടയാണെന്നും അദ്ദേഹത്തിന് അഭിനയത്തിൽ താൽപ്പര്യമില്ലെന്നും കശ്യപ് ആരോപിച്ചു. സിനിമ മേഖലയിൽ 50 വർഷമായി പ്രവർത്തിക്കുന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് സൽമാനെന്നും, അവർ പ്രതികാരബുദ്ധിയുള്ളവരാണെന്നും കശ്യപ് കൂട്ടിച്ചേർത്തു.

കപിൽ ശർമ്മയുടെ കഫേ വെടിവെപ്പിന് പിന്നിൽ സൽമാൻ ഖാനോടുള്ള പകയെന്ന് ഓഡിയോ
കപിൽ ശർമ്മയുടെ കാനഡയിലെ കഫേയിൽ വെടിവെപ്പ് നടന്നതിന്റെ കാരണം സൽമാൻ ഖാനോടുള്ള ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പകയാണെന്ന് വ്യക്തമാക്കുന്ന ഓഡിയോ പുറത്തുവന്നു. കപിൽ ശർമ്മയുടെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിന് സൽമാൻ ഖാനെ ക്ഷണിച്ചതിലുള്ള രോഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്ന ഓഡിയോ റെക്കോർഡിംഗാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്നവരെയും വെറുതെ വിടില്ല എന്നാണ് ലോറൻസ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തുന്നത്.|

ബാന്ദ്രയിലെ ഫ്ലാറ്റ് 5.35 കോടി രൂപയ്ക്ക് വിറ്റ് സൽമാൻ ഖാൻ
സൽമാൻ ഖാൻ മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റ് 5.35 കോടി രൂപയ്ക്ക് വിറ്റു. റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ സ്ക്വയർ യാഡ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്. കൂടാതെ സാന്താക്രൂസിലെ വാണിജ്യ സ്ഥലം പാട്ടത്തിന് നൽകി പ്രതിമാസം 90 ലക്ഷം രൂപ വരുമാനം നേടുന്നു.

ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ
കപിൽ ശർമ്മയുടെ ഷോയിൽ താരം തൻ്റെ രോഗ വിവരങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. നട്ടെല്ലിന് പൊട്ടലും ട്രൈജെമിനൽ ന്യൂറൽജിയെയും ബ്രെയിൻ അന്യൂറിസവും ഉണ്ട്. 2011ൽ ബോഡിഗാർഡ് സിനിമയുടെ സമയത്ത് താരം യുഎസിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഒരാൾ പിടിയിൽ
ബോളിവുഡ് താരം സൽമാൻ ഖാന് വധഭീഷണി. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 26 വയസ്സുള്ള മായക് പാണ്ഡ്യ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സൽമാൻ ഖാന് വീണ്ടും വധഭീഷണി; മുംബൈ ഗതാഗത വകുപ്പിന് ഭീഷണി സന്ദേശം
മുംബൈയിലെ ഗതാഗത വകുപ്പിന് ലഭിച്ച വധഭീഷണി സന്ദേശത്തെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. സൽമാന്റെ വീട്ടിൽ കാർ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ലോറൻസ് ബിഷ്ണോയി സംഘമാണോ ഭീഷണിക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ
സൽമാൻ ഖാൻ നായകനായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. റിലീസിന് മണിക്കൂറുകൾക്ക് മുമ്പാണ് സിനിമയുടെ എച്ച്ഡി പ്രിന്റ് ലീക്കായത്. ടെലഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.
