സായിഗ്രാമം പാതിവില തട്ടിപ്പ് കേസിൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സെഷൻസ് കോടതി ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങളിൽ നിന്ന് 2,96,40,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.