കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി ശബരിമലയിൽ നിന്ന് അറസ്റ്റിലായി. ശുചീകരണ ജോലിക്കാരനായി വേഷം മാറിയിരുന്ന പ്രതിയെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. 2019-ൽ ഒന്നര കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മധുര സ്വദേശിയാണ് പ്രതി.