Russian mercenaries

റഷ്യൻ കൂലിപ്പട്ടാളത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
യുക്രൈനിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മൊത്തം 126 പേർ കൂലിപ്പട്ടാളത്തിൽ ചേർന്നിരുന്നു, ഇതിൽ 96 പേരെ തിരികെ എത്തിച്ചു. ശേഷിക്കുന്നവരുടെ മോചനം വേഗത്തിലാക്കാൻ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളുടെ മോചനത്തിനായി ശ്രമങ്ങൾ തീവ്രമാകുന്നു
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ ജെയിനിന്റെയും ബിനിലിന്റെയും മോചനത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഇരുവരുടെയും പാസ്പോർട്ട് രേഖകൾ മോസ്കോയിലേക്ക് കൈമാറി. ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ഇടപെടലിനെ തുടർന്ന് റഷ്യൻ എംബസി നടപടികൾ സ്വീകരിച്ചുവരുന്നു.

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശികൾ: സഭാധ്യക്ഷന്റെ ഇടപെടൽ ഫലം കാണുന്നു
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശികളായ ജെയിൻ കുര്യനെയും ബിനിൽ ബാബുവിനെയും കുറിച്ച് റഷ്യൻ എംബസി വിവരങ്ങൾ തേടി. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ഇടപെടലിനെ തുടർന്നാണ് ഈ നീക്കം. യുവാക്കളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു.