RSS Song

വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേത്ര ഉത്സവത്തിൽ ഗണഗീതം: ഗാനമേള ട്രൂപ്പിനെതിരെ കേസ്
കൊല്ലം അഞ്ചൽ കോട്ടുക്കൽ ക്ഷേത്രത്തിൽ ഗണഗീതം ആലപിച്ചതിനെതിരെ കേസെടുത്തു. നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്രയ്ക്കെതിരെയാണ് കേസ്. ഉപദേശക സമിതിയെയും ഉത്സവ കമ്മിറ്റിയെയും കേസിൽ പ്രതി ചേർത്തു.

കൊട്ടാരക്കര ക്ഷേത്രത്തിലെ ഗണഗീത വിവാദം: ദേവസ്വം ബോർഡ് നടപടിയെടുക്കും
കൊട്ടാരക്കര കോട്ടുക്കൽ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് നടപടിയെടുക്കും. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ട്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.