വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. മന്ത്രി ഒ.ആർ. കേളു പരിക്കേറ്റ മാതനെ സന്ദർശിച്ചു, കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.