Rescue Operation

ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി
ഹിമാചലിൽ മഴയും പ്രളയവും മൂലം കുടുങ്ങിക്കിടന്ന 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. കിന്നൗർ - കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിയവരെയാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ജില്ലാ ഭരണകൂടത്തിന് ലഭിച്ച സന്ദേശത്തെ തുടർന്ന് ഐടിബിപി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.

അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിക്കാൻ രക്ഷാസംഘത്തിന് കഴിഞ്ഞു. കപ്പൽ കമ്പനി ഇപ്പോൾ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേക്ക് കപ്പൽ അടുപ്പിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.

കണ്ണൂര്: തീപിടിച്ച കപ്പലില് വിദഗ്ധ സംഘം; കപ്പല് ഉള്ക്കടലിലേക്ക് മാറ്റുന്നു
കണ്ണൂര് അഴീക്കല് പുറംകടലില് തീപിടിച്ച ചരക്കുകപ്പലില് വിദഗ്ധ സംഘം പരിശോധന നടത്തി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല് ഉള്ക്കടലിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി. നാവികസേനയുടെയും കോസ്റ്റ് ഗാര്ഡിന്റെയും ശ്രമഫലമായി തീവ്രത കുറഞ്ഞതിനെ തുടര്ന്നാണ് എംഇആര്എസ്സി സംഘത്തിന് കപ്പലിലിറങ്ങാന് സാധിച്ചത്.

കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ; രക്ഷാപ്രവർത്തനം ഇന്നും തുടരും
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും. കപ്പൽ പൂർണമായി മുങ്ങിത്താഴാതിരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

കൊച്ചിയിൽ ചരക്കുകപ്പൽ അപകടത്തിൽ; 24 ജീവനക്കാരെയും രക്ഷിച്ചു, തീരത്ത് ജാഗ്രതാനിർദേശം
കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് 9 കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്തെ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന.

തെലങ്കാന തുരങ്ക ദുരന്തം: രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ നായ്ക്കൾ
തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കം തകർന്ന് കുടുങ്ങിയ എട്ട് തൊഴിലാളികളുടെ രക്ഷാപ്രവർത്തനം തുടരുന്നു. കേരള പോലീസിന്റെ കഡാവർ നായ്ക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. തുരങ്കത്തിനകത്തെ പ്രതികൂല സാഹചര്യം രക്ഷാപ്രവർത്തനത്തെ വെല്ലുവിളി നിറഞ്ഞതാക്കുന്നു.

അസമിലെ ഖനി അപകടം: രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക്
അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ജനുവരി ആറിനാണ് ഉമറങ്സോയിലെ ഖനിയിൽ വെള്ളപ്പൊക്കം ഉണ്ടായത്. നാവികസേന, കരസേന, എൻഡിആർഎഫ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം കാണാതായ ഹൈക്കറെ ജീവനോടെ കണ്ടെത്തി; ഓസ്ട്രേലിയയിലെ അത്ഭുത രക്ഷപ്പെടൽ
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ ഹൈക്കറെ ജീവനോടെ കണ്ടെത്തി. മെഡിക്കൽ വിദ്യാർത്ഥിയായ ഹാദി നസാരിയെ കോസ്സിയൂസ്കോ നാഷണൽ പാർക്കിൽ നിന്നാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പമുള്ള ഹൈക്കിംഗിനിടെ ഫോട്ടോയെടുക്കുന്നതിനിടെ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടുപോയതാണ്.

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് പോകുകയായിരുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്, രക്ഷാപ്രവർത്തനം തുടരുന്നു.

തൃശൂരില് മാലിന്യക്കുഴിയില് വീണ കാട്ടാന: നാലു മണിക്കൂര് നീണ്ട രക്ഷാപ്രവര്ത്തനം വിഫലം
തൃശൂര് പാലപ്പള്ളിയില് മാലിന്യക്കുഴിയില് വീണ കാട്ടാന നാലു മണിക്കൂര് നീണ്ട രക്ഷാപ്രവര്ത്തനത്തിനൊടുവില് മരണപ്പെട്ടു. പുലര്ച്ചെ ആറു മണിയോടെയാണ് ആന കുഴിയില് വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങള് വിഫലമായി.

ഉത്തരാഖണ്ഡില് കാണാതായ മലയാളി യുവാവ്: അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് എം.പി
ഉത്തരാഖണ്ഡിലെ ഋഷികേശില് റിവര് റാഫ്റ്റിംഗിനിടെ കാണാതായ മലയാളി യുവാവിനെ കണ്ടെത്താന് തിരച്ചില് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില് സുരേഷ് എം.പി കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക് കത്തയച്ചു. എന്ഡിആര്എഫ് ഉള്പ്പെടെയുള്ള ദുരന്തനിവാരണ സേനയുടെ അടിയന്തര ഇടപെടലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ മൂലം താല്ക്കാലികമായി നിര്ത്തിവെച്ച തിരച്ചില് നാളെ പുനരാരംഭിക്കുമെന്ന് അധികൃതര് അറിയിച്ചു.