Repatriation

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ സംസ്കാരം ദുബായിൽ
ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും.

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം; അനിശ്ചിതത്വം തുടരുന്നു
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭർത്താവിന്റെ നീക്കം കോൺസുലേറ്റ് തടഞ്ഞു. വിഷയത്തിൽ ഇന്നും ചർച്ചകൾ തുടരും.

ദുബായിൽ മരണപ്പെടുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇൻഷുറൻസ് പദ്ധതിയിൽ ദുബൈ നാഷണൽ ഇൻഷുറൻസും നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സും പങ്കാളികളാകും. 69 വയസ്സുവരെയുള്ളവർക്ക് 35 ദിർഹം വാർഷിക പ്രീമിയത്തിൽ പദ്ധതിയിൽ ചേരാം. മരണമോ സ്ഥിരം വൈകല്യമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ആനുകൂല്യം ലഭിക്കും.

കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാളെ നാട്ടിലെത്തും
കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ ഏഴ് മലയാളി യുവാക്കളെ നാളെ നാട്ടിലെത്തിക്കും. മൂന്ന് പേരടങ്ങിയ മലയാളി സംഘമാണ് ഇവരെ വഞ്ചിച്ചത്. ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇവർ രക്ഷപ്പെട്ടത്.

കുവൈത്തിൽ മലയാളി നഴ്സിന്റെ അകാലമരണം
കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് കൃഷ്ണപ്രിയ (37) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഫർവാനിയ ആശുപത്രിയിൽ സ്ററ്റാഫ് നഴ്സായിരുന്നു അവർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.