നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണത്തിൽ പി.വി. അൻവർ എംഎൽഎയുടെ പങ്ക് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. അൻവറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 40 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.