ബംഗ്ലാദേശിൽ ഹസീന സർക്കാരിന്റെ പതനത്തിനു ശേഷം മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കൾ, ഭയാശങ്കയിലാണെന്ന് റിപ്പോർട്ട്. പല ജില്ലകളിലും ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ നടന്നതായി ആരോപണം. ഇന്ത്യയിലേക്ക് അഭയം തേടാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നു.