കൊൽക്കത്തയിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ 30 വയസ്സുള്ള സ്ത്രീയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി. പ്രതി യുവതിയെ കൊന്നശേഷം ശരീരം മൂന്നായി മുറിച്ച് മാലിന്യവീപ്പയിൽ വലിച്ചെറിഞ്ഞു. നിർമാണത്തൊഴിലാളിയായ അതിയുൾ റഹ്മാൻ ലസ്കർ (35) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.