കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. ദുരന്തപ്രദേശങ്ങളിൽ വിദഗ്ധ പഠനങ്ങൾ നടത്തുമെന്നും, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക് താമസ സൗകര്യവും ജീവനോപാധിക്കുള്ള സഹായവും ഉറപ്പാക്കുമെന്നും യോഗത്തിൽ തീരുമാനമായി.