തിരുവനന്തപുരം ആർസിസിയിലെ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ മുൻ വാർഡ് കൗൺസിലർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയും പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടു. ആശുപത്രി അധികൃതർ പരാതി മൂന്നുമാസം മൂടിവച്ചതായി ആരോപണം.