Rape Allegation

രാഹുൽ മങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ
രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. രാഹുൽ എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ഉയർന്നതോടെയാണ് സി.പി.ഐ രാജി ആവശ്യവുമായി രംഗത്തെത്തിയത്.

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് കേസെടുത്തത്. അമ്മയിലെ അംഗത്വത്തിനും സിനിമാ അവസരത്തിനുമായി താൽപര്യത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടെന്നാണ് പരാതി.

നടിയുടെ ബലാത്സംഗ പരാതി: സിദ്ദിഖ് ആരോപണം നിഷേധിച്ചു; അന്വേഷണസംഘം കോടതിയിലേക്ക്
നടിയുടെ ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖ് ആരോപണങ്ങൾ നിഷേധിച്ചു. അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ കോടതി വഴി നീങ്ങാൻ അന്വേഷണ സംഘം തീരുമാനിച്ചു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യുന്നില്ലെന്നും കോടതിയിൽ കാണാമെന്നുമാണ് പൊലീസിന്റെ നിലപാട്.

മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സർക്കാർ
മലപ്പുറം മുൻ എസ്പി സുജിത് ദാസ്, സിഐ വിനോദ് എന്നിവർക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരാതിക്കാരിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് എടുക്കാൻ ആവില്ലെന്നുമാണ് പോലീസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കം പരിശോധിച്ചിട്ടും ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി.

ബിജെപി എംഎൽഎ എൻ. മുനിരത്ന നായിഡുവിനെതിരെ ബലാത്സംഗ ആരോപണം; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കർണാടകയിലെ ബിജെപി എംഎൽഎ എൻ. മുനിരത്ന നായിഡുവിനെതിരെ ഒരു യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. വിധാൻ സൗധയിലും കാറിലും വച്ച് ബലാത്സംഗം ചെയ്തതായി യുവതി മൊഴി നൽകി. ഹണിട്രാപ്പിന് നിർബന്ധിച്ചെന്നും യുവതി ആരോപിക്കുന്നു.

വീട്ടമ്മയുടെ ബലാത്സംഗ ആരോപണം: സി ഐ വിനോദ് നിരപരാധിത്വം അവകാശപ്പെടുന്നു
സി ഐ വിനോദ് വീട്ടമ്മയുടെ ബലാത്സംഗ ആരോപണം നിഷേധിച്ചു. പണം തട്ടാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എസ്പി സുജിത് ദാസ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതികരിച്ചു.

ബലാത്സംഗ പരാതി: മുകേഷിനോട് രാജി ആവശ്യപ്പെടില്ലെന്ന് സിപിഐഎം
ബലാത്സംഗ പരാതിയിൽ മുകേഷിനെതിരെ വിമർശനം ഉയരുമ്പോഴും, സിപിഐഎം രാജി ആവശ്യപ്പെടില്ലെന്ന് തീരുമാനിച്ചു. എന്നാൽ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനാണ് തീരുമാനം. സിപിഐയിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ട്.