മോചനദ്രവ്യത്തിനായി സഹോദരനെ തട്ടിക്കൊണ്ടുപോയതായി നടിച്ച യുവാവ് അറസ്റ്റിൽ. ഭീഷണിക്കത്തിലെ അക്ഷരത്തെറ്റാണ് പ്രതിയെ കുടുക്കിയത്. 'സിഐഡി' എന്ന ക്രൈം സീരിയൽ കണ്ടതിനു ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.