മേഘാലയ പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരിൽ പിടിയിലായി. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന രഞ്ജൻ ബോർഗോഹൈൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മോഷണക്കേസിൽ പ്രതിയായ ഇയാൾ ഒരു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു.