Rajmohan Unnithan

ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ; ഇ.ഡി നോട്ടീസിന് കടലാസിന്റെ വിലപോലുമില്ലെന്ന് വിമർശനം
ജോൺ ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. തനിക്കെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ലെന്നും, അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് അയച്ച ഇ.ഡി നോട്ടീസിന് കടലാസിന്റെ വിലപോലും കൽപ്പിക്കുന്നില്ലെന്നും സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ പിആർ ഏജൻസിയെ ഉപയോഗിച്ചെന്നും അദ്ദേഹത്തെ ആരും ന്യായീകരിക്കരുതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

തരൂരിന് രക്തസാക്ഷി പരിവേഷം വേണ്ട; തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് തരൂർ കരുതേണ്ട. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ വിമർശിച്ചു. തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് സംസ്ഥാനം പേരുമാറ്റം വരുത്തുന്നെന്ന് ഉണ്ണിത്താൻ
കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പേരുമാറ്റം വരുത്തുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ "സ്വസ്ഥ നാരി ശാശക്ത് പരിവാർ അഭിയാൻ" എന്ന പദ്ധതി സംസ്ഥാനം പേരുമാറ്റി നടപ്പിലാക്കുകയാണെന്നാണ് ആരോപണം. കാസർഗോഡ് ചെറുവത്തൂരിൽ സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനമെന്ന പേരിലാണ് ഇത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ ആരും രക്ഷിക്കില്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്നും രാഹുലിനെ ആരും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണം.

നിലമ്പൂര് വിജയ ക്രെഡിറ്റ് വിവാദം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന് ഉണ്ണിത്താന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് തർക്കത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും ശ്രമിക്കേണ്ടെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണെന്നും ഉണ്ണിത്താൻ വിമർശിച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തിൽ നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിനെതിരായ പ്രതികരണം; രാജ്മോഹൻ ഉണ്ണിത്താന് വിലക്ക്
ശശി തരൂരിനെതിരായ പ്രതികരണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കെ.പി.സി.സിയുടെ വിലക്ക്. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ല. ശശി തരൂർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹത്തിനൊഴികെ മറ്റെല്ലാവർക്കുമറിയാമെന്ന് ഉണ്ണിത്താൻ പരിഹസിച്ചു.

പി.വി. അൻവറിൻ്റെ ഭീഷണിയ്ക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്: രാജ്മോഹൻ ഉണ്ണിത്താൻ
പി.വി. അൻവറിൻ്റെ ഭീഷണിയ്ക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിലമ്പൂരിൽ ആരു മത്സരിച്ചാലും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ വിഷയത്തിൽ അഴിമതിക്ക് കൂട്ടുനിന്നവർ ശിക്ഷിക്കപ്പെടണമെന്നും ഇ.ഡി. നടപടിയിൽ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് പ്രചാരണം: കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിന് കെ മുരളീധരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രൂക്ഷ വിമർശനം നടത്തി. കോൺഗ്രസ് പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസിലെ തെറ്റായ കാര്യങ്ങൾ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീലേശ്വരം വെടിക്കെട്ട് അപകടം: പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ എംപി
കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ വീഴ്ച സംഭവിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു. പൊലീസിന്റെ മുൻകരുതൽ നടപടികളുടെ അഭാവം അദ്ദേഹം വിമർശിച്ചു. 154 പേർക്ക് പരുക്കേറ്റതായും, 97 പേർ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എം.പിമാരുടെ യോഗത്തില് മുഖ്യമന്ത്രിയും രാജ്മോഹന് ഉണ്ണിത്താനും തമ്മില് വാക്പോര്
കേരളത്തിലെ എം. പിമാരുടെ യോഗത്തില് മുഖ്യമന്ത്രി പിണറായി വിജയനും കോണ്ഗ്രസ് എം. പി രാജ്മോഹന് ഉണ്ണിത്താനും തമ്മില് വാക്പോര് ഉണ്ടായി. കാസര്ഗോഡ് ജില്ലയെ സംബന്ധിച്ച വികസന പദ്ധതികളില് ...

കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി; വിവാദം പുകയുന്നു
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽനിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങൾ കണ്ടെത്തി. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും കെ സുധാകരനും സാന്നിധ്യത്തിൽ ആത്മീയ ...