Railway Station

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി; വർധന ഇരട്ടിയിലേറെ, പ്രതിഷേധം
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലെ നിരക്കിന്റെ ഇരട്ടിയിലധികമാണ് പുതിയ ഫീസ് ഘടന. ഫീസ് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും: 15 പേർക്ക് പരിക്ക്
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15ഓളം പേർക്ക് പരിക്കേറ്റു. പ്ലാറ്റ്ഫോം 13, 14, 15 എന്നിവിടങ്ങളിലാണ് അപകടം ഉണ്ടായത്. മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്കാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വ്യാപകമായ പരിശോധന നടത്തി. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് മെസഞ്ചർ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

തിരുവല്ലയിൽ 32 ലക്ഷവുമായി യാത്രക്കാരൻ പിടിയിൽ
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. ലോക്മാന്യ തിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രശാന്ത് ശിവജിയാണ് അറസ്റ്റിലായത്. റെയിൽവേ പൊലീസും എക്സൈസും ചേർന്നാണ് പണം പിടികൂടിയത്.

ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. 2022-ൽ നടന്ന സംഭവത്തിൽ സത്യ എന്ന 20 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതിക്ക് വധശിക്ഷയ്ക്ക് പുറമേ മൂന്ന് വർഷത്തെ കഠിന തടവും പിഴയും വിധിച്ചു.

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ; വിശദാംശങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി
തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് നടക്കുന്നത്. പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കും.

പാലക്കാട് കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി
പാലക്കാട് കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തി. അച്ഛൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായിരുന്നു. മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ചാണ് കുട്ടിയെ കണ്ടെത്തിയത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ കണ്ടെത്തി
തൃശൂർ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ലീനിങ് ജീവനക്കാരിയാണ് ആദ്യം ബാഗ് കണ്ടത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.

തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി; സന്തോഷം പ്രകടിപ്പിച്ച് കെ ഹരിദാസ്
തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് കെ ഹരിദാസ് പ്രതികരിച്ചു.

തിരുവനന്തപുരത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് 13 വയസ്സുകാരി കാണാതായി. പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടക്കുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടത്തുന്നു.

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം കാണാതായ ജോയിക്കായുള്ള തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിൻറെ 12 അംഗ ...

ആമയിഴഞ്ചാൻ തോടിൽ കാണാതായ തൊഴിലാളിയെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തനം
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്കൂബാ ടീം 40 മീറ്റർ വരെ തിരച്ചിൽ നടത്തിയെങ്കിലും ...