Railway Police

പാലരുവി എക്സ്പ്രസിൽ സഹയാത്രക്കാരിയോട് അപമര്യാദ: സിഐക്കെതിരെ കേസ്
പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പാലരുവി എക്സ്പ്രസിൽ സഹയാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. യുവതി തന്നെയാണ് സംഭവം റെയിൽവേ പൊലീസിനെ അറിയിച്ചത്.

ട്രെയിനിൽ നിന്ന് മോഷ്ടിച്ച ഐഫോൺ വിൽക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ
കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാരിസ് റെയില്വേ പൊലീസിന്റെ പിടിയിലായി. ട്രെയിന് യാത്രക്കാരന്റെ മൊബൈല് ഫോണ് മോഷ്ടിച്ച കേസിലെ പ്രതിയുടെ പിതാവാണ് ഹാരിസ്. മോഷ്ടിച്ച മൊബൈല് ഫോണ് വില്പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

ബീഹാറിലേക്കുള്ള ട്രെയിനിൽ 750 വെടിയുണ്ടകളുമായി യുവതി പിടിയിൽ
ബീഹാറിലെ ഛപ്രയിലേക്ക് പോകുന്ന ട്രെയിനിൽ 750 വെടിയുണ്ടകളുമായി യുവതി പിടിയിലായി. ബല്ലിയ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മനിത സിംഗ് (20) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരുടെ നിർദേശപ്രകാരമാണ് യുവതി വെടിയുണ്ടകൾ കൈമാറാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കണ്ണൂരിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി
കണ്ണൂരിൽ നിന്ന് കാണാതായ 14 വയസ്സുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി. പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പോലീസ് കുട്ടിയെ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു.

ട്രെയിനിൽ നിന്ന് വീണ യുവാവിനെ പൊലീസ് രക്ഷിച്ചു
കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ പൊലീസ് രക്ഷിച്ചു. വാളയാർ മേഖലയിലെ വനപ്രദേശത്തിനു സമീപം ട്രെയിനിൽ നിന്ന് വീണ പ്രദീപിനെ കണ്ടെത്താൻ പൊലീസ് രണ്ടു കിലോമീറ്റർ ദൂരം തിരച്ചിൽ നടത്തി. ...