Railway Accident

മീററ്റിൽ മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റി
ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിൽ മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റി. സന്ദീപ് ദാക്ക എന്ന സൈനികനാണ് ഈ കൃത്യം ചെയ്തത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരുക്കേറ്റു. പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് വന്ന യാത്രക്കാരുടെ തലയിലേക്കാണ് ഇരുമ്പ് തൂൺ പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണ് തീപിടിച്ച് അപകടം. കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് തിരുവനന്തപുരം -കൊല്ലം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം; അപകടം ഒഴിവാക്കിയത് ലോക്കോ പൈലറ്റിന്റെ ഇടപെടൽ
ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ദലേൽനഗർ - ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കുകളിൽ മരത്തടി കെട്ടിവെച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചു. ലോക്കോ പൈലറ്റിന്റെ ഇടപെടൽ മൂലം അപകടം ഒഴിവായി.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കിനിടെ ദാരുണമായ അപകടം. പ്ലാറ്റ്ഫോമുകളിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ജീവൻ നഷ്ടമായി. കുംഭമേളയ്ക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് കേൾവിക്കുറവുള്ള വ്യക്തി മരിച്ചു
കോഴിക്കോട് ചക്കുംകടവിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് 65 വയസ്സുകാരനായ അബ്ദുൽ ഹമീദ് മരിച്ചു. കേൾവിക്കുറവുള്ള ഇദ്ദേഹം റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ വർഷവും സമാനമായ അപകടം ഉണ്ടായിരുന്നു.

ഷൊര്ണൂരില് ട്രെയിന് തട്ടി നാല് ശുചീകരണ തൊഴിലാളികള് മരിച്ചു
ഷൊര്ണൂരില് കേരള എക്സ്പ്രസ് തട്ടി നാല് റെയില്വേ ശുചീകരണ തൊഴിലാളികള് മരിച്ചു. തമിഴ്നാട് സ്വദേശികളായ മൂന്നുപേര് തല്ക്ഷണം മരിച്ചു, ഒരാള് പുഴയില് വീണ് മരിച്ചു. അപകടകാരണം അന്വേഷിച്ചുവരികയാണ്.

മുംബൈ ബാന്ദ്ര റെയില്വേ സ്റ്റേഷനില് തിരക്ക്; ഒമ്പത് പേര്ക്ക് പരിക്ക്
മുംബൈയിലെ ബാന്ദ്ര റെയില്വേ സ്റ്റേഷനില് ഉണ്ടായ തിരക്കില് ഒമ്പത് പേര്ക്ക് പരിക്കേറ്റു. ഉത്തര്പ്രദേശിലേക്കുള്ള ട്രെയിനില് കയറാന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.

കാഞ്ഞങ്ങാട്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കള് ട്രെയിന് തട്ടി മരിച്ചു
കാഞ്ഞങ്ങാട് സൗത്ത് കൊവ്വല് സ്റ്റോറിന് സമീപം രാത്രി 8. 15 ഓടെ ദാരുണമായ ട്രെയിനപകടം സംഭവിച്ചു. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കള് ട്രെയിന് തട്ടി മരണമടഞ്ഞു. ...

പെരുമൺ തീവണ്ടി ദുരന്തത്തിന് 36 വർഷം; നടുക്കുന്ന ഓർമകൾ ഇന്നും അവശേഷിക്കുന്നു
പെരുമൺ ദുരന്തത്തിന്റെ മുപ്പത്തിയാറാം വാർഷികം ഇന്ന് ആചരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടത്തിൽ 105 പേരാണ് ജീവൻ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷവും ദുരന്തത്തിന്റെ ...

പന്തയത്തിനിടെ ഗുഡ്സ് ട്രെയിനിൽ കയറിയ വിദ്യാർത്ഥി ദാരുണമായി മരിച്ചു
ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് (17) എന്ന വിദ്യാർത്ഥി പന്തയത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഗുരുതരമായി പൊള്ളലേറ്റ് മരണമടഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഇടപ്പള്ളി ...