Rahul Mankoottathil

രാഹുലിനെ പുറത്താക്കിയത് സ്ത്രീപക്ഷ നിലപാട്: സന്ദീപ് വാര്യർ
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനത്തെ സന്ദീപ് വാര്യർ പിന്തുണച്ചു. ഇത് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ പ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ അത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തുവെന്നും സന്ദീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ പീഡന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. വിവാഹ വാഗ്ദാനം നൽകി റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടി മൊഴി നൽകി. യുവതിയുടെ മൊഴി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങളെ പൊളിക്കുന്നതാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: യുവനടിയുടെ മൊഴിയിൽ തുടർനടപടിയുണ്ടാകില്ല
യുവനടി നൽകിയ മൊഴിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ട് പോകാൻ യുവനടിക്ക് താല്പര്യമില്ല. യുവനടിയെ കേസിലെ സാക്ഷിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അന്വേഷണം വേഗത്തിലാക്കാനാണ് ശ്രമം. റിനിയെ പരാതിക്കാരിയാക്കുന്നതിനുള്ള നിയമസാധ്യതയും ക്രൈംബ്രാഞ്ച് തേടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സമ്മേളനത്തിലെ പങ്കാളിത്തം: കോൺഗ്രസിൽ ഭിന്നത
രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സമ്മേളനത്തിലെ പങ്കാളിത്തം കോൺഗ്രസിൽ തർക്കത്തിന് ഇടയാക്കുന്നു. രാഹുൽ പങ്കെടുക്കണമെന്ന അഭിപ്രായവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിനെ എതിർക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് കേസ്: സ്പീക്കർക്ക് റിപ്പോർട്ട് നൽകും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് സ്പീക്കർക്ക് റിപ്പോർട്ട് നൽകും. ഒരു സ്ത്രീയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് പരാതിക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്തി. ഏകദേശം 13 പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ്; കൂടുതൽ ചർച്ചകൾ വേണ്ടെന്ന് തീരുമാനം
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉടലെടുത്ത വിവാദങ്ങൾക്ക് വിരാമമിടാൻ കോൺഗ്രസ് തീരുമാനിച്ചു. കൂടുതൽ പരാതികൾ ലഭിക്കുകയാണെങ്കിൽ രാഷ്ട്രീയപരമായി നേരിടാനാണ് തീരുമാനം. സി.പി.ഐ.എമ്മും സമരപരിപാടികൾ ശക്തമാക്കില്ല.

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കേണ്ടതില്ല; സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ് തീരുമാനം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. രാജി ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. വിവാദങ്ങൾ അവസാനിപ്പിച്ച് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനുള്ള മറ്റ് വഴികൾ തേടാനും പാർട്ടി തീരുമാനിച്ചു, ഇതിൻ്റെ ഭാഗമായി രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യും.

രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെട്ട് കെപിസിസി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. രാഹുൽ രാജിവെച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ ആശങ്ക; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കോൺഗ്രസ് നീക്കം
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. രാഹുൽ രാജിവെച്ചാൽ എതിരാളികൾക്ക് മുൻതൂക്കം നേടാനാകുമെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ നിലപാട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഇത് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്; തർക്കം രൂക്ഷം
യുവതികൾ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തമാകുന്നു. ധാർമ്മികതയുടെ പേരിൽ രാഹുലിനെ രാജി വപ്പിച്ച് കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃകയാകണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ചൊല്ലിയുള്ള തർക്കം പാർട്ടിക്കുള്ളിൽ രൂക്ഷമായി തുടരുകയാണ്.