Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നും രാഹുലിനെ ശിക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുവായ സ്വാഗതഗാനം എന്ന ആശയം സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യം
ലൈംഗികാരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം ഉയർന്നു. സി.പി.ഐ.എം ആരോപണവിധേയരെ തിരിച്ചെടുത്തത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയർന്നുവന്നത്. അതേസമയം, എസ്.ഐ.ആറിനെ എതിർക്കുമ്പോഴും വോട്ട് ചേർക്കാനും യോഗത്തിൽ തീരുമാനമായി.

രാഹുൽ കുറ്റവാളിയെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണം; നിലപാട് വ്യക്തമാക്കി ആശാ സമരസമിതി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കുറ്റവാളിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശ സമരസമിതി വൈസ് പ്രസിഡന്റ് എസ് മിനി. രാഹുലിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നാണ് നിലപാട്. സമരവും രാഹുൽ വന്നതിലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മിനി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധി; പിന്തുണയുമായി കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം സിപിഐഎം ജനപ്രതിനിധിയും വേദി പങ്കിട്ട സംഭവം ശ്രദ്ധേയമാകുന്നു. പാലക്കാട് നഗരസഭയിലെ കൗൺസിലർ രാഹുലിനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ കോൺഗ്രസ് പിന്തുണ അറിയിച്ചു. രാഹുലിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് ഡിവൈഎഫ്ഐ നിലപാടെടുത്തിരുന്നു.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐയും ബിജെപിയും; പ്രതിഷേധം വകവെക്കാതെ റോഡ് ഉദ്ഘാടനം
പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഡിവൈഎഫ്ഐയും ബിജെപിയും ചേർന്ന് തടഞ്ഞു. പ്രതിഷേധം വകവെക്കാതെ രാഹുൽ റോഡ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പാലക്കാട് എംഎൽഎയോട് കാണിക്കുന്ന പ്രത്യേക അവഗണനയെക്കുറിച്ച് രാഹുൽ സംസാരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊതുപരിപാടികൾ വിവാദത്തിൽ; പ്രതികരണവുമായി ഡിവൈഎഫ്ഐ
പാലക്കാട് നിയോജകമണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവമാകുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൂഴികുന്നം റോഡ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. എന്നാൽ, രാഹുൽ ഔദ്യോഗിക പരിപാടിക്ക് എത്തിയാൽ തടയുമെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്.

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. ഇടവേളയ്ക്ക് ശേഷം ആദ്യ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും രാഹുൽ കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധം, കോൺഗ്രസ് മറുപടി പറയണം: എൻ.എൻ. കൃഷ്ണദാസ്
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്, രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണെന്നും കോൺഗ്രസ് നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക പീഡനാരോപണങ്ങൾക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയത് സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് തങ്കപ്പന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണെന്നും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇത് വ്യക്തമാക്കിയതാണെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.

രാഹുലിന് കോൺഗ്രസ് സംരക്ഷണം നൽകുന്നു; പ്രതിഷേധം തുടരുമെന്ന് ബിജെപി
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം നൽകുന്നുവെന്ന് ബിജെപി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ വ്യക്തമാക്കി. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും
ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം 38 ദിവസങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയതോടെ പ്രതിഷേധം ശക്തമാക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും രംഗത്ത്. വനിതാ പ്രവർത്തകർ ചൂലുമായി തെരുവിൽ ഇറങ്ങുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. പ്രതിഷേധം ഭയന്ന് രാഹുൽ ഓടി നടക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് രംഗത്ത്. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ലെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം പറഞ്ഞു. രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുമ്പോൾ സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.