Ragging

സിദ്ധാർത്ഥ് മരണക്കേസ്: വിദ്യാർത്ഥികളെ ഡീബാർ ചെയ്ത സർവ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി
പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യ കേസിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാർ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്ക്വാഡിന് നിർദ്ദേശം നൽകി. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റാഗിങ്ങിനിടെ മൂന്ന് മണിക്കൂര് നിര്ത്തിച്ചു; 18കാരന് ദാരുണാന്ത്യം
ഗുജറാത്തിലെ പടാന് ജില്ലയിലെ മെഡിക്കല് കോളേജില് റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര് നിര്ത്തിച്ചതിനെ തുടര്ന്ന് 18കാരനായ മെഡിക്കല് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം. സുരേന്ദ്രനഗര് ജില്ലയിലെ ജെസ്ദ ഗ്രാമത്തില് നിന്നുള്ള അനില് നട്വര്ഭായ് മെഥാനിയ ആണ് കൊല്ലപ്പെട്ടത്. പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം
കോഴിക്കോട് കൊടുവള്ളിയിലെ പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനമേറ്റു. നാല് പ്ലസ് ടൂ വിദ്യാർത്ഥികളാണ് മർദ്ദനം നടത്തിയതെന്ന് പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചെറുതുരുത്തി സ്കൂളില് വീണ്ടും വിദ്യാര്ത്ഥിക്ക് ക്രൂരമര്ദനം; 35 സീനിയര് വിദ്യാര്ത്ഥികള്ക്കെതിരെ പരാതി
ചെറുതുരുത്തി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിക്ക് സീനിയര് വിദ്യാര്ത്ഥികളില് നിന്ന് ക്രൂരമര്ദനമേറ്റു. 35 ഓളം വിദ്യാര്ത്ഥികള് ചേര്ന്ന് നടത്തിയ ആക്രമണത്തില് കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഇത് പ്രദേശത്തെ രണ്ടാമത്തെ സമാന സംഭവമാണ്.