Rabies Vaccine

പേവിഷ പ്രതിരോധ കുത്തിവെപ്പിന് 4.29 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിനായി സംസ്ഥാനം 4.29 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അസ്കാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ തുകയിൽ നിന്നാണ് മൃഗസംരക്ഷണ വകുപ്പ് ഈ തുക ചെലവഴിച്ചത്. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 6,80,313 ഡോസ് റാബിസ് വാക്സിൻ സ്റ്റോക്കുണ്ട്.

പേവിഷബാധ വാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്
പേവിഷബാധയ്ക്കെതിരായ വാക്സിൻ ഫലപ്രദമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ചവരിൽ ദീർഘകാലം ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. കുട്ടികൾക്ക് പ്രീ-വാക്സിനേഷൻ നൽകുന്നത് സർക്കാർ പരിഗണിക്കണമെന്ന് നിർദ്ദേശം.

ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ വിവാദം: മെഡിക്കൽ ബോർഡ് യോഗം ചേർന്നു
ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിന് പിന്നാലെ വയോധികയുടെ ശരീരം തളർന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെട്ടെങ്കിലും മസ്തിഷ്കത്തിന് മാറ്റമില്ല. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിച്ചു.

റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിൽ; ആലപ്പുഴ മെഡിക്കൽ കോളേജിൽ വീഴ്ച ആരോപണം
ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത ശാന്തമ്മ എന്ന രോഗി ഗുരുതരാവസ്ഥയിലായി. ടെസ്റ്റ് ഡോസിൽ അലർജി ഉണ്ടായിട്ടും വാക്സിൻ നൽകിയതായി കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകി.