Rabies Death

കൊല്ലം കുന്നിക്കോട് പേ വിഷബാധയേറ്റ് ഏഴു വയസ്സുകാരി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പുനലൂർ താലൂക്ക് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രിക്ക് കത്ത് നൽകും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ പേവിഷബാധയേറ്റു മരിച്ച വിദ്യാർത്ഥിയെ തെരുവുനായയാണ് കടിച്ചത്: കുടുംബം
ആലപ്പുഴയിൽ പേവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ, തെരുവുനായയാണ് കടിച്ചതെന്ന് കുടുംബം. വളർത്തുനായയിൽ നിന്നല്ല കടിയേറ്റതെന്നും കുടുംബം പറയുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ സൂരജ് വെള്ളിയാഴ്ചയാണ് മരിച്ചത്.

എന്റെ കുഞ്ഞിനെ കൊന്നിട്ടും മാലിന്യം തള്ളിയോ?; കുന്നിക്കോട് സംഭവം വേദനാജനകമെന്ന് അമ്മ
കൊല്ലം കുന്നിക്കോട് പേവിഷബാധയേറ്റ് മരിച്ച ഏഴുവയസ്സുകാരി നിയ ഫാത്തിമയുടെ വീടിന് സമീപം വീണ്ടും അറവ് മാലിന്യം തള്ളിയ സംഭവം വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി നിയയുടെ അമ്മ രംഗത്തെത്തി. അധികൃതർ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പേവിഷബാധ: അഞ്ചുവയസ്സുകാരിയുടെ മരണം; മെഡിക്കൽ കോളേജിനെതിരെ കുടുംബം
പേവിഷബാധയേറ്റ് അഞ്ചുവയസ്സുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കുടുംബം ആരോപണവുമായി രംഗത്ത്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ലെന്ന് പിതാവ് ആരോപിച്ചു. പ്രതിരോധ വാക്സിൻ മൂന്ന് ഡോസ് എടുത്തിട്ടും പേവിഷബാധയേറ്റാണ് കുട്ടി മരിച്ചത്.

തെരുവുനായയുടെ കടിയേറ്റ കുട്ടി മരിച്ചു; വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല
പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി പേവിഷബാധയെ തുടർന്ന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് വാക്സിൻ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്നേ ദിവസം ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്.