Question paper leak

കേരള സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കാൻ സാധ്യത
കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. ബിരുദ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു നൽകി. പരീക്ഷാ കൺട്രോളർ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കാൻ സാധ്യത.

ചോദ്യപേപ്പർ ചോർച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
ചോദ്യപേപ്പർ ചോർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം വെന്നിയൂർ സ്വദേശി സൈനുൽ ആബിദീൻ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കും.

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച: എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷകർ
കണ്ണൂർ സർവകലാശാലയിലെ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷകരെ നിയമിക്കാൻ സർവകലാശാല തീരുമാനിച്ചു. ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടത്തും.

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച: അധ്യാപകർക്കെതിരെ ആരോപണം
കണ്ണൂർ സർവകലാശാലയിലെ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോളജ് അധ്യാപകർക്കെതിരെ ആരോപണം. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഇമെയിൽ വഴി അധ്യാപകർക്ക് നൽകിയ ചോദ്യപേപ്പർ വാട്സ്ആപ്പിലൂടെയാണ് പുറത്തായത്.

ചോദ്യപേപ്പർ ചോർച്ച: മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം
ചോദ്യപേപ്പർ ചോർച്ചാ കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ചോദ്യപേപ്പർ ചോർച്ച കേസ്: മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല
പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന് ജാമ്യം നിഷേധിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ നാലാം പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി.

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ തള്ളി
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കീഴടങ്ങി
ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. പ്ലസ് വൺ കണക്ക്, എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിലാണ് കേസ്.

ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി
ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയായ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങൽ. തൻ്റെ സ്ഥാപനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഷുഹൈബ് ആരോപിച്ചു.

മലപ്പുറം ചോദ്യപേപ്പർ ചോർച്ച: വകുപ്പുതല നടപടികൾക്ക് നിർദ്ദേശം
മലപ്പുറത്തെ സ്കൂൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വകുപ്പുതല നടപടികൾക്കായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവന്നു. അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഡി ഇ ഒ ഗീതാകുമാരി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.

ചോദ്യപേപ്പർ ചോർച്ച: കെ.എസ്.യു ആരോപണം ശരിവെച്ച് ക്രൈംബ്രാഞ്ച് അന്വേഷണം
മലപ്പുറം മഅ്ദിൻ സ്കൂളിലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്യൂൺ അറസ്റ്റിലായി. കെ.എസ്.യുവിന്റെ ആരോപണങ്ങൾ ശരിയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. മുഖ്യപ്രതി ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് കെ.എസ്.യു. ആവശ്യപ്പെട്ടു.

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: പ്യൂൺ അറസ്റ്റിൽ
മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർച്ചാ കേസിൽ അറസ്റ്റിലായി. പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തിയെന്ന് സ്ഥിരീകരിച്ചു. എം എസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് ചോദ്യപേപ്പർ കൈമാറിയതായി കണ്ടെത്തി.