Punnapra

Punnapra Murder

പുന്നപ്ര കൊലപാതകം: പ്രതിയുടെ വീട്ടിൽ മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തൽ

Anjana

പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട്ടിൽ മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ. മൂന്ന് മാസമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നുവെന്നും 22,000 രൂപയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. കെഎസ്ഇബിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.