Punjab

പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു; അതിർത്തിയിൽ അതീവ ജാഗ്രത
പഞ്ചാബിലെ ഫിറോസ്പൂരിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സുഖ് വീന്ദർ കൗർ എന്ന സ്ത്രീ ലുധിയാനയിൽ ചികിത്സയിലിരിക്കെ മരിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലുള്ള മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ ജാഗ്രത; വെടിനിർത്തൽ താൽക്കാലികമെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി. വെടിനിർത്തൽ താൽക്കാലികമാണെന്നും പാക് സമീപനം വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അതിർത്തിയിലെ സൈനിക സാന്നിധ്യം കുറയ്ക്കാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായി.

പാകിസ്താൻ ചാരന്മാർ പിടിയിൽ
പഞ്ചാബിൽ നിന്ന് രണ്ട് പാകിസ്ഥാൻ ചാരന്മാരെ പിടികൂടി. സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളും വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങളും ഇവർ പാകിസ്ഥാനിലേക്ക് കൈമാറിയിരുന്നു. രണ്ട് ദിവസത്തിനിടെ പിടിയിലാകുന്ന മൂന്നാമത്തെ പാകിസ്ഥാൻ ചാരനാണിത്.

പാകിസ്ഥാൻ അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കാൻ പഞ്ചാബ്
പാകിസ്ഥാൻ അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കാൻ പഞ്ചാബ് ഒരുങ്ങുന്നു. മയക്കുമരുന്ന്, ആയുധ കടത്ത് തടയുകയാണ് ലക്ഷ്യം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാകും വിന്യാസം പൂർത്തിയാകുക.

48 മണിക്കൂറിനുള്ളിൽ കൃഷിയിടങ്ങൾ കൊയ്യാൻ ബി.എസ്.എഫ്. നിർദ്ദേശം
ഇന്ത്യാ-പാക് അതിർത്തിയിലെ സീറോ ലൈനിനോട് ചേർന്നുള്ള കൃഷിയിടങ്ങൾ 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് ബി.എസ്.എഫ്. പഞ്ചാബിലെ കർഷകർക്കാണ് ഈ നിർദ്ദേശം. സുരക്ഷ ശക്തമാക്കാനാണ് നടപടി. ആയിരക്കണക്കിന് കർഷകരെ ഇത് ബാധിക്കും.

യൂട്യൂബർക്ക് നേരെയുള്ള ഗ്രനേഡ് ആക്രമണം: പരിശീലനം നൽകിയ സൈനികൻ അറസ്റ്റിൽ
യൂട്യൂബർ റോഗർ സന്ധുവിന്റെ വീടിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ പങ്കാളിയായ പ്രതിക്ക് പരിശീലനം നൽകിയ ഇന്ത്യൻ ആർമി ജവാനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിൽ നിന്നാണ് ജവാനെ പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് പരിശീലനം നൽകിയതെന്ന് പോലീസ് പറഞ്ഞു.

വിദേശ ജോലി വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ യുവാവ് പഞ്ചാബിൽ നിന്ന് പിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പഞ്ചാബിൽ നിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ജിനു ജോൺസൺ എന്നയാളാണ് പിടിയിലായത്. മാൾട്ട, ന്യൂസിലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കർഷക പ്രതിഷേധം: പഞ്ചാബ് പോലീസ് സമരവേദികൾ പൊളിച്ചുനീക്കി; നേതാക്കൾ കസ്റ്റഡിയിൽ
ഖനൗരി, ശംഭു അതിർത്തികളിലെ കർഷക പ്രതിഷേധ വേദികൾ പഞ്ചാബ് പോലീസ് പൊളിച്ചുനീക്കി. കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം.

കർഷക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു; സംഘർഷാവസ്ഥ
ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഖനൗരി, ശംഭു അതിർത്തിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായി. സംഘർഷത്തെത്തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് തലവൻ ഷെഹ്നാസ് സിംഗ് പഞ്ചാബിൽ അറസ്റ്റിൽ
എഫ്ബിഐയുടെ കൊടും ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഷെഹ്നാസ് സിങ്ങിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ വൻ മയക്കുമരുന്ന് ശേഖരവുമായി കൂട്ടാളികൾ പിടിയിലായതിന് പിന്നാലെയാണ് ഷെഹ്നാസ് ഇന്ത്യയിലേക്ക് കടന്നത്. രാജ്യത്ത് നടന്ന വിവിധ മയക്കുമരുന്ന് കടത്തുമായി ഷെഹ്നാസിന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.

പഞ്ചാബ്: ഇല്ലാത്ത വകുപ്പിന്റെ മന്ത്രിയായി ആം ആദ്മി നേതാവ് 20 മാസം
പഞ്ചാബിലെ ആം ആദ്മി പാർട്ടി മന്ത്രി കുൽദീപ് സിങ് ധലിവാൾ 20 മാസത്തോളം നിലവിലില്ലാത്ത വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. ഭരണപരിഷ്കാര വകുപ്പിന്റെ മന്ത്രിയായിരുന്ന ധലിവാളിന് ഈ വകുപ്പ് നിലവിലില്ലെന്ന് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ വെളിപ്പെടുത്തൽ പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

വിവാഹാഘോഷത്തിനിടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മരിച്ചു
പഞ്ചാബിലെ ജലന്ധറിൽ വിവാഹാഘോഷത്തിനിടെ നടന്ന വെടിവയ്പ്പിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മരിച്ചു. 45 വയസ്സുള്ള പരംജിത് സിങ്ങാണ് മരണപ്പെട്ടത്. ഗൊറായയിൽ നടന്ന വിവാഹ ചടങ്ങിലാണ് ദാരുണ സംഭവം അരങ്ങേറിയത്.