Punalur

പുനലൂരിൽ വയോധികയെ പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു
പുനലൂരിൽ 65 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടത്തിൽ പരുക്കേറ്റ് കിടപ്പിലായ വയോധികയെയാണ് പ്രതി ആക്രമിച്ചത്. ഏലാദിമംഗലം സ്വദേശി തുളസീധരനാണ് അറസ്റ്റിലായത്.

പുനലൂരിൽ റബർ മരത്തിൽ ചങ്ങലയ്ക്കിട്ട് പൂട്ടിയ മൃതദേഹം കൊലപാതകമെന്ന് സ്ഥിരീകരണം
കൊല്ലം പുനലൂരിൽ റബർ മരത്തിൽ ചങ്ങലകൊണ്ട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. വലതു വാരിയെല്ലിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം പുരുഷന്റേതാണെന്നും ഇടതുകാലിന് സ്വാധീനമില്ലെന്നും പൊലീസ് പറഞ്ഞു.

പുനലൂരിൽ ഇമ്മാനുവൽ ഫിനാൻസിൽ പൊലീസ് റെയ്ഡ്; 25 ലക്ഷം രൂപയും വിദേശമദ്യവും പിടികൂടി
പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പുനലൂർ റെയിൽവേ സ്റ്റേഷനിൽ 13കാരിക്ക് പാമ്പുകടി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പുനലൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പുകടിയേറ്റ 13കാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ കോട്ടുക്കൽ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് പാമ്പുകടിയേറ്റത്. കുട്ടി അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.

നിര്മല് ലോട്ടറി ഫലം: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പുനലൂരിലേക്ക്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്മല് ലോട്ടറിയുടെ സമ്പൂര്ണഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പുനലൂരിലെ ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ കണ്ണൂരിലെ ടിക്കറ്റിനും ലഭിച്ചു.