Pulippall Case

vedan pulipall case

പുലിപ്പല്ല് കേസിനിടെ പുതിയ ആൽബവുമായി റാപ്പർ വേടൻ

നിവ ലേഖകൻ

മോണോലോവ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിലെ ഗാനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പാട്ടുകളെക്കുറിച്ചും വേടൻ സംസാരിച്ചു. പുലിപ്പല്ല് കേസിൽ വീട്ടിലും ലോക്കറ്റ് നിർമ്മിച്ച ജ്വല്ലറിയിലും പൊലീസ് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് വേടന്റെ പ്രതികരണം. ഇനിയും നല്ല പാട്ടുകൾ ഉണ്ടാകുമെന്നും കാത്തിരിക്കണമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.