Public safety

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം; സുപ്രീം കോടതി ഉത്തരവ്
തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്നാണ് പ്രധാന നിർദ്ദേശം. പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം, പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നു വിടരുത് എന്നും കോടതി അറിയിച്ചു.

മട്ടന്നൂര് സഹിന സിനിമാസില് വാട്ടര് ടാങ്ക് തകര്ന്നുവീണ്; നാല് പേര്ക്ക് പരിക്ക്
മട്ടന്നൂരിലെ സഹിന സിനിമാസില് വാട്ടര് ടാങ്ക് തകര്ന്നുവീണ് നാല് പേര്ക്ക് പരിക്കേറ്റു. സിനിമ പ്രദര്ശനത്തിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടര്ന്ന് പ്രദേശത്ത് നാട്ടുകാര് പ്രതിഷേധിച്ചു.

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ: ഹൈക്കോടതി രൂക്ഷ വിമർശനവുമായി രംഗത്ത്
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി. റോഡപകടങ്ങളിൽ പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാത്തതിനെ കുറിച്ച് സർക്കാരിനോട് ചോദിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ പൂർണ്ണ പരാജയമാണെന്ന് കോടതി വിമർശിച്ചു.

പൊതുസുരക്ഷയാണ് പ്രധാനം; കയ്യേറ്റങ്ങള് ഒഴിപ്പിക്കണം: സുപ്രീംകോടതി
പൊതുസുരക്ഷയാണ് പ്രധാനമെന്നും കയ്യേറ്റങ്ങള് ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മതേതര രാജ്യമായ ഇന്ത്യയില് നടപടികള് മതം പരിഗണിക്കാതെ ആയിരിക്കണമെന്നും കോടതി പറഞ്ഞു. ബുള്ഡോസര് നടപടിക്ക് മുന്പ് പകരം സംവിധാനം കണ്ടെത്താന് സമയം നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; 5 വയസ്സുകാരിക്ക് ഗുരുതര പരുക്ക്
ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ 5 വയസ്സുകാരിയെ നരഭോജി ചെന്നായ ആക്രമിച്ചു. ഒന്നര മാസത്തിനിടെ 9 പേർ കൊല്ലപ്പെട്ടു. വനം വകുപ്പ് നാല് ചെന്നായകളെ പിടികൂടി, രണ്ടെണ്ണം ഇനിയും പിടികിട്ടാനുണ്ട്.

പെരുമ്പാവൂരിൽ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ കൂട്ടയടി; മൂന്നുപേർക്ക് പരിക്ക്
പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ കൂട്ടയടി നടന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പൊലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നു.