തിരുവനന്തപുരത്ത് കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത പ്രതികരിച്ചു. ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് ബബിത കുട്ടിയെ കണ്ടത്. നെയ്യാറ്റിൻകരയിൽ വെച്ച് എടുത്ത ചിത്രം പുലർച്ചെ മൂന്ന് മണിക്ക് എസിപിക്ക് അയച്ചു നൽകിയത് കേസിൽ നിർണായകമായി.