private bus

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നിയന്ത്രണം വേണമെന്ന് AIYF
കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും AIYF ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

കൊച്ചിയിൽ സ്വകാര്യ ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കി; മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊച്ചിയിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കി. അമിതവേഗത്തിൽ മറ്റൊരു ബസിനെ മറികടന്നതിനെ തുടർന്നാണ് നടപടി. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കിഴക്കേകോട്ട അപകടം: സ്വകാര്യ ബസിന് എതിരെ കർശന നടപടി; പെർമിറ്റ് സസ്പെൻഷൻ ശിപാർശ
തിരുവനന്തപുരം കിഴക്കേകോട്ടയിലെ അപകടത്തിൽ സ്വകാര്യ ബസിന്റെ വീഴ്ചയെന്ന് ഗതാഗത വകുപ്പിന്റെ കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ. സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.