Priest Attack

ഒഡീഷയിൽ മലയാളി വൈദികന് പൊലീസ് മർദനം
ഒഡീഷയിലെ ബെർഹാംപൂരിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനമേറ്റു. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് പൊലീസ് പള്ളിയിൽ അതിക്രമിച്ച് കയറി വൈദികനെ മർദ്ദിച്ചത്. മാർച്ച് 22നാണ് സംഭവം.

ജബൽപൂരിൽ വൈദികർക്ക് നേരെ ആക്രമണം; വിഎച്ച്പി പ്രവർത്തകർക്കെതിരെ കേസ്
ജബൽപൂരിൽ രണ്ട് വൈദികർക്ക് നേരെ വിഎച്ച്പി പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പോലീസ് കേസെടുത്തു. മാർച്ച് 31നാണ് ജബൽപൂർ കത്തോലിക്കാ രൂപതയുടെ വികാരി ജനറൽ ഫാദർ ഡേവിസ് ജോർജിനും ജബൽപൂർ രൂപത കോർപ്പറേഷൻ സെക്രട്ടറി ഫാദർ ജോർജ് തോമസിനും നേരെ ആക്രമണം ഉണ്ടായത്. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം.

ജബൽപൂരിലെ വൈദികർക്കെതിരായ ആക്രമണം: രമേശ് ചെന്നിത്തല ബിജെപിയെ രൂക്ഷമായി വിമർശിച്ചു
ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെ സംഘ്പരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തെ രമേശ് ചെന്നിത്തല അപലപിച്ചു. ക്രൈസ്തവ സമുദായാംഗങ്ങൾക്ക് നേരെ ഉത്തരേന്ത്യയിൽ സംഘടിത ആക്രമണമാണ് സംഘ്പരിവാർ അഴിച്ചുവിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ കപടമുഖം ഈ സംഭവത്തിലൂടെ വെളിവായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജബൽപൂരിൽ വൈദികർക്ക് നേരെ ആക്രമണം: മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്
ജബൽപൂരിൽ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുത്തിട്ടില്ല. നവരാത്രി ആഘോഷം കഴിയുന്നത് വരെ നടപടി ഉണ്ടാകില്ലെന്നാണ് പോലീസിന്റെ നിലപാട്. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വൈദികർ.