ഹണി റോസിനെ വിമർശിച്ചതിൽ ന്യായീകരണവുമായി രാഹുൽ ഈശ്വർ വാർത്താസമ്മേളനം നടത്തി. തന്റെ വിമർശനം ഭരണഘടനാപരമായ അവകാശമാണെന്നും പുരുഷന്മാരുടെയും കുടുംബങ്ങളുടെയും ക്ഷേമം മുൻനിർത്തിയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹണി റോസ് അബലയല്ലെന്നും ശക്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.