PP Divya

കണ്ണൂർ കളക്ടറുടെ മൊഴി പുറത്ത്; പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർ അരുൺ കെ വിജയന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദിവ്യയെ വൈദ്യപരിശോധനയ്ക്കെത്തിച്ചതും വിവാദമായി.

പി പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ: ഡോക്ടര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
പയ്യന്നൂരിലെ ആശുപത്രിയില് പി പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ നല്കിയെന്ന പരാതി ഉയര്ന്നു. ഡോക്ടര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഡിജിപിക്ക് പരാതി നല്കി. എന്നാല് ദിവ്യ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് കമ്മിഷണര് പ്രതികരിച്ചു.

പിപി ദിവ്യ വിവാദം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ
പിപി ദിവ്യയുടെ കസ്റ്റഡി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ദിവ്യയെ ഒളിപ്പിച്ചത് സിപിഐഎം ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിർദേശപ്രകാരമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ദിവ്യയുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

പിപി ദിവ്യയുടെ അറസ്റ്റില് ആശ്വാസം; കര്ശന നടപടി വേണമെന്ന് നവീന് ബാബുവിന്റെ ഭാര്യ
പിപി ദിവ്യയെ കസ്റ്റഡിയില് എടുത്തതില് നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷ ആശ്വാസം പ്രകടിപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.

നവീന് ബാബു മരണക്കേസ്: പി പി ദിവ്യ കീഴടങ്ങി
കണ്ണൂര്‍ എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില് കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില് കീഴടങ്ങി. പയ്യന്നൂരിലാണ് ദിവ്യ കീഴടങ്ങിയത്. കോടതി ദിവ്യയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല് നടന്നത്.

എഡിഎം നവീന് ബാബു മരണം: പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചതില് പ്രതികരണവുമായി കെ സുധാകരന്‍
എഡിഎം നവീന് ബാബുവിന്റെ മരണത്തില് പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചു. സര്ക്കാരിന്റെ നടപടികളെ അദ്ദേഹം വിമര്ശിച്ചു. സിപിഎം നേതൃത്വത്തിനെതിരെയും സുധാകരന് ആരോപണം ഉന്നയിച്ചു.

എഡിഎം നവീൻ ബാബു മരണം: പി.പി. ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം, ജാമ്യം നിഷേധിച്ചു
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യ ഗൗരവമുള്ള കേസ് നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

പി പി ദിവ്യയ്ക്ക് സംരക്ഷണമില്ല; നിയമത്തിന് വിധേയപ്പെടണം – എം വി ഗോവിന്ദൻ
പി പി ദിവ്യയ്ക്ക് സംരക്ഷണം നൽകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. നിയമ സംവിധാനത്തിന് വിധേയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ ഒളിപ്പിച്ചത് എം വി ഗോവിന്ദനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

പിപി ദിവ്യ കേസ്: സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന നേതൃത്വമാണ് ദിവ്യയെ സഹായിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി; നവീൻ ബാബു കേസിൽ പുതിയ വഴിത്തിരിവ്
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ ദിവ്യ ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നവീൻ ബാബുവിന്റെ കുടുംബം ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി: ഇന്ന് വിധി
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം കോടതിയിൽ ദീർഘനേരം വാദം നടന്നിരുന്നു. സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേർന്ന് ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യും.

എഡിഎം നവീൻ ബാബു മരണക്കേസ്: പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്
എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിൽ പ്രതിയായ പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുന്നു. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനും, ടിവി പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും തീരുമാനിച്ചു. ADM നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറും.