നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിൽ പോത്തുണ്ടി മാട്ടായിയിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രദേശവാസികളായ കുട്ടികൾ ചെന്താമരയെ കണ്ടതായി പറഞ്ഞതിനെ തുടർന്നായിരുന്നു തിരച്ചിൽ. നാളെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.