Pothencode

പോത്തൻകോട്ട് വെട്ടേറ്റു രണ്ട് പേർക്ക് പരിക്ക്; നെയ്യാറ്റിൻകരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം പോത്തൻകോട്ടിൽ കുടുംബപ്രശ്നത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ 22കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പോത്തൻകോട് നവജാതശിശു സംഭവം: കൊലപാതകമല്ലെന്ന് പൊലീസ്; അജ്ഞത മൂലമെന്ന് വിശദീകരണം
പോത്തൻകോട് നവജാതശിശുവിനെ കുഴിച്ചിട്ട സംഭവം കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. നേപ്പാൾ സ്വദേശികളുടെ അജ്ഞത മൂലമാണ് സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും പൊലീസ് വിശദീകരിച്ചു.

പോത്തന്കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില് കുഴിച്ചിട്ട നിലയില്; നേപ്പാളി സ്വദേശിനി അറസ്റ്റില്
പോത്തന്കോട് ഒരു നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില് കുഴിച്ചിട്ട നിലയില് കണ്ടെത്തി. നേപ്പാളി സ്വദേശിനിയായ അമൃതയാണ് കുട്ടിയെ കുഴിച്ചിട്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒറ്റരാത്രിയില് മൂന്ന് ബൈക്കുകള് കവര്ന്ന മൂന്നംഗ സംഘം പിടിയില്
പോത്തന്കോട് മംഗലപുരം മേഖലയില് ഒറ്റരാത്രിയില് മൂന്ന് ബൈക്കുകള് കവര്ന്ന മൂന്നംഗ സംഘം പിടിയിലായി. വാവറയമ്പലം, അണ്ടൂര്കോണം സ്വദേശികളായ രണ്ടുപേരും ഒരു പ്രായപൂര്ത്തിയാകാത്തയാളുമാണ് അറസ്റ്റിലായത്. മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.