Postmortem

നെയ്യാറ്റിൻകര ഗോപൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ കുടുംബത്തിന്റെ പ്രതികരണം
ഗോപന്റെ മുഖത്തും മൂക്കിലുമുണ്ടായിരുന്നത് മുറിവുകളല്ല പഴയ തഴമ്പാണെന്ന് കുടുംബം അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബത്തിന്റെ വാദം ശരിവയ്ക്കുന്നതാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. സമാധിയിൽ നിന്നുള്ള വരുമാനം കുടുംബച്ചെലവുകൾക്ക് ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകൻ വ്യക്തമാക്കി.

നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയധമനികളിൽ ബ്ലോക്കും മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളും കണ്ടെത്തി. മരണകാരണം സ്ഥിരീകരിക്കാൻ രാസപരിശോധനാഫലം വേണമെന്ന് റിപ്പോർട്ട്.

നെയ്യാറ്റിൻകര ഗോപൻ്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുതിയ വിവരങ്ങൾ
നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. ശരീരത്തിൽ പുതിയ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ല. ഹൃദയ വാൽവിൽ ബ്ലോക്ക് കണ്ടെത്തിയെങ്കിലും മരണകാരണമാണോ എന്ന് വ്യക്തമല്ല.

ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചു.

ഗോപൻ സ്വാമി മരണം: പോസ്റ്റുമോർട്ടത്തിൽ മൂന്ന് ഘട്ട പരിശോധന
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം നടക്കും. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, മരണം സ്വാഭാവികമാണോ അതോ പരിക്കേറ്റാണോ എന്നീ കാര്യങ്ങൾ പരിശോധിക്കും. ഡിഎൻഎ പരിശോധനയും നടത്തും.

കടവന്ത്രയിൽ കാണാതായ വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന്; കൊലപാതകത്തിന് പിന്നിൽ ദമ്പതികളെന്ന് സൂചന
എറണാകുളം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്ര എന്ന വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും. കൊലപാതകത്തിന് പിന്നിൽ ദമ്പതികളാണെന്ന് സൂചനയുണ്ട്. സ്വർണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.