തൃപ്പൂണിത്തുറ പൂര്ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായുള്ള ആന എഴുന്നള്ളിപ്പിനെതിരെ വനം വകുപ്പ് കേസെടുത്തു. ഹൈക്കോടതി മാര്ഗനിര്ദ്ദേശങ്ങള് പാലിക്കാതെ നടത്തിയ എഴുന്നള്ളിപ്പിനെതിരെയാണ് നടപടി. എന്നാല് മാര്ഗനിര്ദ്ദേശങ്ങള് പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള് പ്രതികരിച്ചു.